ധോണിയിൽ കാട്ടാനയിറങ്ങി; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു

Published : Jan 02, 2024, 10:43 AM IST
ധോണിയിൽ കാട്ടാനയിറങ്ങി; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു

Synopsis

ആന നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്തു. 

പാലക്കാട്: പാലക്കാട് ധോണിയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 11മണിയോടെയാണ് ആനയിറങ്ങിയത്.  ആന നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്തു. ഒടുവിൽ വനപാലകരെത്തിയാണ് ആനയെ കാട് കയറ്റിയത്. 

കഴിഞ്ഞ ദിവസവും ധോണിയിൽ ഒറ്റയാനിറങ്ങിയിരുന്നു. ധോണി സ്വദേശി മോഹനൻ്റെ വയലിലാണ് ആന ഇറങ്ങിയത്. പ്രദേശത്തെ ഒരേക്കറിനടുത്ത് കൃഷി ആന നശിപ്പിച്ചു. അകത്തേത്തറ പഞ്ചായത്തിലെ ക്വാറിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ഒറ്റയാനിറങ്ങിയത്. പുലർച്ചെ അഞ്ച് മണിയോടെ എത്തിയ കാട്ടാന കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്ക് പ്രവേശിച്ചു. ഒരേക്കർ നെൽകൃഷി പൂർണമായും നശിപ്പിച്ചു. നെല്ല് കൊയ്യാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ആയിരുന്നു ഒറ്റയാന്റെ പരാക്രമം.

വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്ക് എത്തി പടയപ്പ, അരി അകത്താക്കാൻ റേഷൻ കട പൊളിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി