
തിരുവനന്തപുരം: കഞ്ചാവ് വില്‍പനയെ എതിർത്ത് പൊലീസിൽ പരാതി നൽകിയ മധ്യ വയസ്‌കനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ചതായി പരാതി. വെള്ളറട ചായംപൊറ്റ ഏറെപുന്നക്കാട് വീട്ടില്‍ ദിവാകരന്‍ (48) ആണ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചായംപൊറ്റ സ്വദേശികളായ അനീഷ്, സുകുമാരി എന്നിവർക്ക് എതിരെയാണ് കേസ്. അനീഷിൻ്റെ കഞ്ചാവ് വിൽപനയെ കുറിച്ച് ദിവാകരൻ പൊലീസിനെ അറിയിച്ചതിലുള്ള വിരോധം കാരണമാണ് പ്രതികൾ ആക്രമിച്ചതെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ക്രിസ്തുമസ് ദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ ദിവാകരൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇരുവരും കല്ല്, വടി എന്നിവ കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ശരീരമാസകലം പരിക്കേറ്റ ദിവാകരനെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണ്ണം പിടികൂടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam