പെട്ടി ഓട്ടോയുടെ സൈഡ് സീറ്റിലിരുത്തി യാത്രക്കിടെ യുവതികളെ പീഡിപ്പിക്കാൻ ശ്രമം: തൃത്താലയിൽ മധ്യവയസ്കൻ അറസ്റ്റിൽ

Published : Jun 25, 2023, 08:34 PM IST
പെട്ടി ഓട്ടോയുടെ സൈഡ് സീറ്റിലിരുത്തി യാത്രക്കിടെ യുവതികളെ പീഡിപ്പിക്കാൻ ശ്രമം: തൃത്താലയിൽ മധ്യവയസ്കൻ അറസ്റ്റിൽ

Synopsis

അതിഥി തൊഴിലാളികളായ സ്ത്രീകളെ പെട്ടി ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ തൃശ്ശൂരിൽ അറസ്റ്റിൽ

തൃത്താല: അഥിതി തൊഴിലാളികളായ രണ്ട് വനിതകളെ പെട്ടി ഓട്ടോയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.  മണ്ണിയം പെരുമ്പലം സ്വദേശി ദാസൻ എന്ന 45-കാരനാണ് ആണ് പൊലീസിന്റെ പിടിയിലായത്. കോടതയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെട്ടി ഓട്ടോയിൽ പഴവർഗങ്ങൾ വിൽപ്പന നടത്തിവരികയായിരുന്ന പ്രതി കുറ്റിപ്പുറം ഭാഗത്തേക്ക് പോകവെ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് വനിതകളെ പെട്ടി ഓട്ടോയുടെ മുന്നിൽ കയറ്റി. സൈഡ് സീറ്റിൽ ഇരുത്തിയ ഇവരെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സ്ത്രീകൾ ബഹളം വെച്ചതോടെ ഇയാൾ ഓട്ടോ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് സ്ത്രീകളും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച രാത്രിയോടെ ഇയാൾ പിടിയിലാകുന്നത്.

Read more:  യൂബർ യാത്രക്കിടെ തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാരിയുടെ ആതിക്രമം, ഡ്രൈവർ കൊല്ലപ്പെട്ടു 

അതേസമയം, മലപ്പുറത്ത് പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 44.5 വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി തന്റെ കീഴുപറമ്പ് കുനിയിലുള്ള വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്. 

പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്