
കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വെച്ച് അണലിയുടെ കടിയേറ്റത്. കാഴ്ച വൈകല്യമുള്ളയാളാണ് രാജേന്ദ്രൻ. ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam