മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്ത് വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, വയോധികന്‍ ഗുരുതരാവസ്ഥയില്‍

Published : Jul 31, 2026, 05:04 PM IST
AMBULANCE

Synopsis

കോഴിക്കോട് ചേമഞ്ചേരിയിൽ 65-കാരനായ രവി എന്നയാൾ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

കോഴിക്കോട്: ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലാണ് ആത്മഹത്യാ ശ്രമം നടന്നത്. സാരമായി പൊള്ളലേറ്റ പടിക്കല്‍കണ്ടി രവിയെ(65) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനില്‍കുമാറിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് ഇദ്ദേഹം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീ പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പിന്നീട് ആംബുലന്‍സില്‍ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽ ചിത്രീകരണം; യുവാവിനെതിരെ പരാതി നൽകി ദേവസ്വം അധികൃതർ
കൊച്ചിയിൽ ഓപ്പറേഷൻ 'തൂഫാൻ'; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, കഞ്ചാവും എംഡിഎംഎയും പിടികൂടി