ക്ഷേത്രത്തിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽ ചിത്രീകരണം; യുവാവിനെതിരെ പരാതി നൽകി ദേവസ്വം അധികൃതർ

Published : Jul 31, 2026, 04:26 PM IST
Reel shooting

Synopsis

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനുള്ളിൽ മുണ്ടിന്‍റെ പരസ്യത്തിനായി അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം.

ആലപ്പുഴ: ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽ ചിത്രീകരിച്ച സംഭവത്തില്‍ പരാതി നൽകി ദേവസ്വം അധികൃതർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലാണ് അനുമതിയില്ലാതെ റീൽസ് ചിത്രീകരണം നടന്നത്. സംഭവത്തില്‍ ദേവസ്വം ഉദ്യോഗസ്ഥർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. അധികൃതരുടെ അനുമതിയില്ലാതെയാണ് യുവാവ് റീൽ ചിത്രീകരിച്ചതെന്ന് പരാതി ഉന്നയിച്ച സംഘടനയുടെ ഭാരവാഹി ബിനു കുമാർ പ്രതികരിച്ചു.

ക്ഷേത്രം അടച്ചിരുന്ന സമയത്ത് അനധികൃതമായി ചുറ്റുമതിലിനുള്ളിൽ കടന്നാണ് യുവാവ് റീല്‍സ് ചിത്രീകരിച്ചത്. സംഭവത്തിൽ ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാറാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്. ​ക്ഷേത്ര മതിൽക്കെട്ടിനകത്ത് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനും, ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങൾക്കും ശുദ്ധിക്കും ഭംഗം വരുത്തിയതിനുമെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ​

​ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ വിശുദ്ധിയും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. അനുമതിയില്ലാതെ ചിത്രീകരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഓപ്പറേഷൻ 'തൂഫാൻ'; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, കഞ്ചാവും എംഡിഎംഎയും പിടികൂടി
മൂവാറ്റുപുഴയിൽ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് മോഷ്ടിച്ചു; പ്രതികളെ പിടികൂടി പൊലീസിന് കൈമാറി നാട്ടുകാർ