കൊച്ചിയിൽ ഓപ്പറേഷൻ 'തൂഫാൻ'; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, കഞ്ചാവും എംഡിഎംഎയും പിടികൂടി

Published : Jul 31, 2026, 02:22 PM IST
MDMA

Synopsis

കൊച്ചി സിറ്റി പോലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' എന്ന പ്രത്യേക പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി 20 കിലോയിലധികം കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ആക്രിക്കച്ചവടത്തിന്റെ മറവിലായിരുന്നു പ്രതി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

കൊച്ചി: കൊച്ചി സിറ്റി പോലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശിയായ സുർജിത്ത് ടി എസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തു നിന്നാണ് 20.272 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സിക്കന്ദർ മൊല്ലയെ പിടികൂടിയത്. ഇടപ്പള്ളിയിൽ ആക്രിക്കച്ചവടം നടത്തുന്ന ഇയാൾ, അതിന്റെ മറവിലാണ് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കളമശ്ശേരി വിടാകുഴ അമ്പാട്ടു ലൈനിന് സമീപത്തു നിന്നാണ് 6.08 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര കരിമക്കാട് സ്വദേശി സുർജിത്ത് പിടിയിലാകുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സുർജിത്തിനെതിരെ പോലീസ് കടുത്ത നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂവാറ്റുപുഴയിൽ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് മോഷ്ടിച്ചു; പ്രതികളെ പിടികൂടി പൊലീസിന് കൈമാറി നാട്ടുകാർ
കുന്നംകുളത്ത് വൻ ലഹരിവേട്ട; വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ