റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു

Published : May 31, 2025, 08:33 PM IST
റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു

Synopsis

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല  

കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ പിക്ക് അപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. അങ്ങാടി സ്വദേശി ഉമ്മൻ വർഗീസ് (80) ആണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പുതുപ്പള്ളി പള്ളിയുടെ മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കടമറ്റത്ത് ദേശീയ പാതയിൽ തൊഴിലാളികളെ കൊണ്ടു വരുന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ് ആണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക്  എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിഞ്ഞു. രാവിലെ 6 മണിയോടെയായിരുന്നു അപകടം.

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ 64 കാരൻ മരിച്ച അപകടത്തിൻ്റെ ദൃശ്യം പുറത്ത്. ബൈക്ക് യാത്രികനായ മരക്കുളം സോണിഭവനിൽ തങ്കച്ചനാണ് ഇന്നലെ മരിച്ചത്. ഓയൂർ - ഇത്തിക്കര റോഡിലായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി
ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്