കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

Published : Feb 22, 2025, 08:44 PM ISTUpdated : Feb 22, 2025, 09:25 PM IST
കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

Synopsis

കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്.വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി ആണ് മരിച്ചത്. 70 വയസായിരുന്നു. നാരായണി വീട്ടിൽ തനിച്ചായിരുന്നു. 
ഒപ്പം താമസിക്കുന്ന മകനും ഭാര്യയും പുറത്തുപോയ നേരത്താണ് തീ പിടിത്തമുണ്ടായത്.

വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. അയൽവാസികളും അഗ്നിരക്ഷാസേനയും എത്തിയാണ് തീ അണച്ച് അകത്തു കയറിയത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് വടകര പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.

മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിൽ സജീവം; മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ

തലങ്ങും വെലങ്ങും കാറുകൾ പറപ്പിച്ചു, പിന്നാലെ കൂട്ടിയിടിച്ചു; സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസപ്രകടനം

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം