റോഡരികിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

Published : May 30, 2025, 01:53 PM IST
റോഡരികിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

Synopsis

ഉണ്ടപ്പാറയിൽ അജ്ഞാത വാഹനമിടിച്ച് എഴുപതുകാരി മരിച്ചു. പൂവച്ചൽ ഉണ്ടപ്പാറ ഈന്തിക്കുന്നിൽ വീട്ടിൽ പീരുമ്മ ബീവി (70) ആണ് മരിച്ചത്.  

തിരുവനന്തപുരം: അജ്ഞാത വാഹനം ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവച്ചൽ ഉണ്ടപ്പാറ ഈന്തിക്കുന്നിൽ വീട്ടിൽ പീരുമ്മ ബീവി (70) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30-ഓടെ ഉണ്ടപ്പാറ ആയുർവേദ ആശുപത്രിക്കു സമീപം റോഡരികിൽ ഏതോ വാഹനം ഇടിച്ച് പരിക്കേറ്റനിലയിൽ കിടക്കുകയായിരുന്ന ഇവരെ അതു വഴി പോയ  ബൈക്ക് യാത്രക്കാരാണ് കണ്ടത്. പിന്നാലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ വൈദ്യുതിയും ഇല്ലായിരുന്നു.  ഇടിച്ചിട്ട വാഹനം ഏതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു