
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാധനങ്ങള്‍ വാങ്ങാനെന്ന പേരിൽ കടയ്ക്കുള്ളിൽ കയറി വയോധികയുടെ രണ്ടരപ്പവൻ മാല കവർന്നു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ച് കടന്നത്. സംഭവത്തില്‍ മെഡിക്കൽ കേസെടുത്ത കോളേജ് പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
ഉള്ളൂർ പ്രശാന്ത് നഗറിലെ റാണി സ്റ്റോറിലായിരുന്നു സംഭവം. അറുപത്തിയാറുകാരി വസന്ത മാത്രമായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. വൈകീട്ട് 5.45 ലോടെ കടയിലേക്ക് കറുത്ത മാസ്കും ഹെൽമറ്റും ധരിച്ച രണ്ട് പേര്‍ ബൈക്കിലെത്തി. ഒരാൾ കടയിലേക്ക് വന്നു. തേങ്ങയും പഴവും ആവശ്യപ്പെട്ടു. വസന്ത എടുത്തുനൽകി. പണം ചോദിച്ചപ്പോൾ എടിഎം കാർഡാണ് നൽകിയത്. കാർഡെടുക്കില്ലെന്ന് പറഞ്ഞപ്പോൾ യുവാവ് കൂട്ടുകാരന്‍റെ ഫോൺ വാങ്ങി വന്നു. ഗൂഗിൾ പേ ചെയ്യാൻ കടയ്ക്കുള്ളിലേക്ക് കയറി. പിന്നാലെ വസന്തയുടെ കഴുത്തിൽ കിടന്ന രണ്ടരപ്പവൻ സ്വർണമാല പൊട്ടിച്ച് ഓടി. ഉള്ളൂർ ഭാഗത്തേക്ക് ബൈക്കിൽ കടന്നുകളഞ്ഞു എന്നാണ് വസന്തയുടെ മൊഴി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam