
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് സമീപത്തെ വീടുകളില്‍ നടന്ന കവര്‍ച്ചയില്‍ പണവും സ്വര്‍ണവും നഷ്ടമായി. 1,92,000 രൂപയും സ്വര്‍ണവുമാണ് നഷ്ടമായത്. ചുലാംവയല്‍ അമ്പലപറമ്പില്‍ സാത്താറിന്റെ വീട്ടിലും സമീപത്തെ ഉമ്മറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഇതിനടുത്തു തന്നെയുള്ള ഫാരിസിന്റെ വീട്ടില്‍ മോഷണ ശ്രമവുമുണ്ടായി.സത്താറിന്റെ വീട്ടില്‍ നിന്നും 1,90,000 രൂപയും സ്വര്‍ണ്ണവും ഉമ്മറിന്റെ വീട്ടില്‍ നിന്നും 2000 രൂപയും ഒരു സ്വര്‍ണ വളയുമാണ് നഷ്ടമായത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സത്താറിന്റെ വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടില്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിദഗ്ദമായി പണവും സ്വര്‍ണ്ണവുമായി കടന്ന് കളയുകയിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam