പൊങ്കാല അർപ്പിക്കാനെത്തി, വയോധികയുടെ നാലേകാൽ പവന്‍റെ സ്വർണമാല മോഷണം പോയി, പൊലീസ് അന്വേഷണം

Published : Apr 25, 2025, 08:15 PM ISTUpdated : Apr 25, 2025, 08:45 PM IST
പൊങ്കാല അർപ്പിക്കാനെത്തി, വയോധികയുടെ നാലേകാൽ പവന്‍റെ സ്വർണമാല മോഷണം പോയി, പൊലീസ് അന്വേഷണം

Synopsis

തിരുവനന്തപുരം കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി. കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അര്‍പ്പിക്കാനെത്തിയ വയോധികയുടെ മാലയാണ് കവര്‍ന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി. കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ കാട്ടാക്കട അഞ്ചുതെങ്ങിൻ മൂട് സ്വദേശി ലീലാകുമാരിയുടെ മാലയാണ് കവർച്ച ചെയ്തത്. നാലേകാൽ പവന്‍റെ സ്വർണ്ണമാലയാണ് മോഷണം പോയത്.

സംഭവത്തിൽ ലീലാ കുമാരിയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നതിനിടയിലുണ്ടായ തിരക്കിനിടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവിയിൽ വയോധികയുടെ പിന്നിൽ നിൽക്കുന്നയാള്‍ മാല മോഷ്ടിക്കുന്നതിന്‍റെ അവ്യക്തമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുരുഷനാണ് മാല മോഷ്ടിച്ചതെന്നാണ് കരുതുന്നത്.

'ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ല് കൊണ്ട് മർദിച്ചു'; മലപ്പുറത്ത് സഹപാഠികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി