
പാലക്കാട്: വൈദ്യുത ട്രാൻസ് ഫോർമർ ഓഫ് ചെയ്ത് വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ചളവറ ചിറയിൽ അച്ചുതന്‍റെ മകൻ അനിൽ കുമാർ (45) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശേരി എസ് എച്ച് ഒ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചളവറ വട്ടൊള്ളി വീട്ടിൽ ഷീല ദേവിയുടെ വീട്ടിലെ കിണറിൽ നിന്നും വെള്ളം എടുക്കുന്ന 1 എച്ച് പി മോട്ടോർ ആണ് ഇയാൾ രാത്രിയിൽ കവർന്നത്. പ്രദേശത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്താണ് പ്രതി കവർച്ച നടത്തിയിരുന്നത്. എസ് ഐമാരായ ബി പ്രമോദ്, എ പ്രസാദ്, എ എസ് ഐ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വമ്പൻ തരികിട കാട്ടി മകളുടെ ഭർത്താവ് 108 കോടി തട്ടി, പ്രവാസി വിട്ടില്ല, മകളും; കൊച്ചിയിൽ അറസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ആനകുളത്തെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റിലായി എന്നതാണ്. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ് (38), വൈഷണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇരുചക്രവാഹനവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ കുറ്റിപ്പുറത്തേക്ക് കടന്നത്. മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ വാഹനത്തിന്റെ നമ്പറും കളറും മാറ്റിയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ മുമ്പും മോഷണകേസിലും മയക്കുമരുന്ന് കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടിച്ച ബൈക്കുമായി കറക്കം; യുവാക്കള്‍ അറസ്റ്റില്‍