മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ നമ്പറും കളറും മാറ്റിയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

കോഴിക്കോട്: കോഴിക്കോട് ആനകുളത്തെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ്(38), വൈഷണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. 

ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇരുചക്രവാഹനവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ കുറ്റിപ്പുറത്തേക്ക് കടന്നത്. മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ വാഹനത്തിന്റെ നമ്പറും കളറും മാറ്റിയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ മുമ്പും മോഷണകേസിലും മയക്കുമരുന്ന് കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. 


ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ 38കാരന്റെ ലൈംഗികാതിക്രമം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം കാണിച്ച പ്രതിയെ റിമാന്റ് ചെയ്തു. അമ്പൂരി കാന്താരിവിള കൃഷ്ണഭവനില്‍ 38 വയസുള്ള രതീഷിനെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ 8.30ഓടെ വെള്ളറടയില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു ബസിലായിരുന്ന സംഭവം. മണ്ഡപത്തിന്‍കടവ് ജംഗ്ഷന്‍ മുതല്‍ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉപദ്രവം സഹിക്ക വയ്യതെ പെണ്‍കുട്ടി യാത്രക്കാരോടും കെഎസ്ആര്‍ടിസി കണ്ടക്ടറെയും അറിയിച്ചു. തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ മുന്നില്‍ ബസ് നിര്‍ത്തി കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനും കേസെടുക്കാം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

YouTube video player