മലപ്പുറം വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

Published : Apr 14, 2025, 12:29 PM IST
മലപ്പുറം വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

Synopsis

മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. കച്ചവടത്തിായി എടുത്തതാണ്. അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. 

മലപ്പുറം: വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു. ഇന്ന് രാവിലെ 3.15 ഓട് കൂടിയാണ് സംഭവമുണ്ടായത്. 

മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. കച്ചവടത്തിായി എടുത്തതാണ്. അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറുണ്ട്. എന്നാൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോ​ഗിച്ച് തീയണച്ചു. വണ്ടി നിൽക്കുന്ന സ്ഥലവും നശിച്ചുപോയിരുന്നു. ബാറ്ററിയുടെ ഭാ​ഗത്തായിരുന്നു തീയുണ്ടായിരുന്നത്. അത് പിന്നീട് പരക്കുകയായിരുന്നു. പെട്ടെന്ന് കണ്ടതോടെ തീയണക്കാൻ കഴിഞ്ഞത് വലിയ നാശനഷ്ടങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടു. 

'ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറി, കാരണങ്ങൾ അറിയിച്ചില്ല'; ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി