
കൊച്ചി: റാഗിംഗ് പരാതിയില്‍ എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍യു പ്രവർത്തകരായ നാല് വിദ്യര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മൂന്നാം വര്‍ഷ ബിരുദ വിദാര്‍ത്ഥികളായ വിഷ്ണു, ഡിജോൺ പി ജിബിൻ, ശരീഷ്, അനന്ത കൃഷ്ണൻ എന്നിവര്‍ക്കെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്. കോളേജ് വരാന്തയില്‍ തടഞ്ഞ് വച്ച് കളിയാക്കിയെന്നും മാനസികമായി പ്രയാസപെടുത്തിയെന്നും കാണിച്ച് പെൺകുട്ടി കോളേജ് പ്രിൻസിപ്പളിനാണ് പരാതി നല്‍കിയത്. പ്രിൻസിപ്പള്‍ പരാതി ആന്‍റി റാഗിംഗ് സെല്ലിന് കൈമാറി.
Also Read: പുതുപ്പള്ളി ചര്‍ച്ച ചെയ്ത് സിപിഎം; ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തല്‍, ഒരുക്കം തുടങ്ങാൻ ധാരണ
അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് ആൻറി റാഗിംഗ് സെൽ പെൺകുട്ടിയുടെ പരാതി കാലടി പൊലീസിന് കൈമാറുകയായിരുന്നു. ഈ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതികളായ നാല് വിദ്യാര്‍ത്ഥികളേയും കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് സസ്പെൻഷൻ. കോളേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോക്സിക്ക് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് സസ്പെൻഡ് ചെയ്യപെട്ട നാല് വിദ്യാർത്ഥികളും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Oommen Chandy | Asianet News Live
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam