കാണാതായ 27 കാരൻ മരിച്ച നിലയിൽ, സമീപത്ത് ബൈക്കും ഫോണും; ദുരൂഹത, അന്വേഷണം

Published : Jul 21, 2023, 03:31 PM IST
കാണാതായ 27 കാരൻ മരിച്ച നിലയിൽ, സമീപത്ത് ബൈക്കും ഫോണും; ദുരൂഹത, അന്വേഷണം

Synopsis

സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും

വയനാട്: മുട്ടിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി. കഴിഞ്ഞ 17 മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. മീനങ്ങാടി  പോലീസ് സ്റ്റേഷനിൽ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അംഗണവാടിയ്ക്കടുത്ത് കൂറ്റൻ മൂർഖൻമാരുടെ ഇണചേരൽ; പേടിച്ച് ഓടിക്കയറിയത് മൺതിട്ടയിലുള്ള മാളത്തിൽ, മണ്ണുമാന്തിയന്ത്രം എത്തിച്ച് പുറത്തെടുത്തു
പശുവിന് പുല്ലരിയാന്‍ പോയപ്പോൾ കണ്ടു, പാഞ്ഞടുത്ത് തേറ്റ കൊണ്ട് കുത്തി മലർത്തി; ബാലുശ്ശേരിയിൽ 54 കാരനെ ആക്രമിച്ച് കാട്ടുപന്നി