വിഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ മര്‍ദിച്ചതായി പരാതി

Web Desk   | Asianet News
Published : Mar 23, 2021, 10:16 PM IST
വിഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ മര്‍ദിച്ചതായി പരാതി

Synopsis

ഒരു മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം വഴിയില്‍ തടഞ്ഞുനിര്‍ത്തി ജയന്‍ മര്‍ദിക്കുകയായിരുന്നു...

ആലപ്പുഴ: വിഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാന്‍ എത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ മര്‍ദിച്ചതായി പരാതി. തട്ടാരമ്പലം വൈദ്യുതി സെക്ഷനിലെ ലൈന്‍മാന്‍ തുമ്പോളി സ്വദേശി സുനില്‍ സ്‌കറിയ(48), വര്‍ക്കര്‍ ചേര്‍ത്തല സ്വദേശി സജി(51) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും എത്തി ഇന്ന് രാവിലെ 11.30 ഓടെ വൈദ്യുതി വിഛേദിച്ചിരുന്നു. വീട്ടുടമ ചെട്ടികുളങ്ങര കൊച്ചാല്‍ത്തറയ്ക്ക് സമീപം ചെട്ടിശേരില്‍ കിഴക്കേതില്‍ ജയന്‍ ഉച്ചയ്ക്ക് 12.30 ഓടെ പണമടച്ചു. 

തുടര്‍ന്ന് ഒരു മണിയോടെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി എത്തിയ ഇരുവരുടെയും വാഹനം വഴിയില്‍ തടഞ്ഞു നിര്‍ത്തി ജയന്‍ മര്‍ദിക്കുകയായിരുന്നെന്ന് ഇരുവരും പറഞ്ഞു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കായംകുളം പോലീസില്‍ പരാതി നല്‍കി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് നാളെ ജീവനക്കാര്‍ ജാഥ നടത്തും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍