
തൃശൂര്‍: വീട്ടിലെ തൊഴുത്തില് ഒന്നിലേറെ പശുക്കളുണ്ടോ?എങ്കില്‍ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെ കുറിച്ച് മറന്നേക്കൂ. ചാണകത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് വളരെ സിമ്പിളായി നടപ്പാക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല
പശു ചാണകം തരും. ചാണകം വൈദ്യുതി തരും. വൈദ്യുതി ഉപയോഗിച്ച് പാല്‍ കറക്കും. ഇതാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കുറച്ചു മാസങ്ങളായി നടക്കുന്നത്. പശുത്തൊഴുത്തുകളിലേക്കും സമീപത്തെ ഓഫീസുകളിലേക്കും ആവശ്യമായ വൈദ്യുതി മുഴുവന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെത്തെ പശുക്കളുടെ ചാണകത്തില്‍ നിന്നാണ്.
നിരവധി പശുക്കളുളള കര്‍ഷകര്‍ക്ക് സ്വന്തം വീട്ടിലും ഇത് പരീക്ഷിക്കാം. ഇതിനുളള സഹായം സര്‍വ്വകലാശാല നല്‍കും. സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി സഹകരിച്ച് വിപുലമായ രീതിയില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍കലാശാലയുടെ തീരുമാനം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam