പിൻവാതിൽ തകർത്ത് മോഷണം; പലഹാര നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ, കിണറ്റിലെ പമ്പ്, ഒന്നും ബാക്കി വയ്ക്കാതെ കള്ളൻ

Published : Jun 25, 2024, 12:38 PM IST
പിൻവാതിൽ തകർത്ത് മോഷണം; പലഹാര നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ, കിണറ്റിലെ പമ്പ്, ഒന്നും ബാക്കി വയ്ക്കാതെ കള്ളൻ

Synopsis

ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ഓവൻ്റെ ഭാഗങ്ങളും കവർന്നു. കൂടാതെ കിണറ്റിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പും മോഷ്ടിച്ചു

പരവൂർ: കൊല്ലം പരവൂരിൽ പ്രവർത്തനം തുടങ്ങാനിരുന്ന പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം. പൂതക്കുളം സ്വദേശി മോഹനൻ പിള്ളയുടെ സ്ഥാപനത്തിലെ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളാണ് നഷ്ടമായത്. പ്രദേശത്ത് ലഹരി വിൽപന നടത്തുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് മോഹനൻ പിള്ളയുടെ ആരോപണം. പൂതക്കുളം മിനിസ്റ്റേഡിയത്തിനു സമീപം പ്രവർത്തനത്തിന് സജ്ജമായ പലഹാര നിർമ്മാണ യൂണിറ്റിലായിരുന്നു മോഷണം.

കെട്ടിടത്തിന്റെ പിൻവാതിൽ തകർത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ഓവൻ്റെ ഭാഗങ്ങളും കവർന്നു. കൂടാതെ കിണറ്റിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പും മോഷ്ടിച്ചു. പ്രദേശത്ത് ലഹരി മരുന്ന് സംഘങ്ങളുടെ ശല്യം പതിവാണ്. ഇവരിലൊരാളെ സംശയമുണ്ടെന്ന് സ്ഥാപന ഉടമയായ മോഹനൻ പിള്ള പറയുന്നു. പരവൂർ പൊലീസിൽ ഉടമ പരാതി നൽകി. പ്രതിക്കായി അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം