ലോറിയില്‍ നിന്ന് ആനയെ ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടര്‍ ഇടിച്ചു; വിരണ്ടോടി കരിവീരന്‍

Published : Mar 03, 2022, 10:08 AM IST
ലോറിയില്‍ നിന്ന് ആനയെ ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടര്‍ ഇടിച്ചു; വിരണ്ടോടി കരിവീരന്‍

Synopsis

സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനാണ് സംഭവം. നിരവധി ആളുകളാണ് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നത് കാണാനായി ഇവിടെ തടിച്ച് കൂടിയത്. ഇതിനിടയ്ക്കാണ് യുവതി ഓടിച്ചെത്തിയ സ്കൂട്ടര്‍ ആനയ്ക്ക് സമീപം നിന്ന പാപ്പാനെ ഇടിച്ചത്. 

ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില് നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടറിടിച്ചത് കണ്ട് വിരണ്ടോടി (elephant stranded) കരിവീരന്‍. എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഇടയിലാണ് സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് (Elephant) വിരണ്ടോടിയത്. സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനാണ് സംഭവം.

നിരവധി ആളുകളാണ് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നത് കാണാനായി ഇവിടെ തടിച്ച് കൂടിയത്. ഇതിനിടയ്ക്കാണ് യുവതി ഓടിച്ചെത്തിയ സ്കൂട്ടര്‍ ആനയ്ക്ക് സമീപം നിന്ന പാപ്പാനെ ഇടിച്ചത് (Road Accident). ആനയുടെ കാലിലെ ചങ്ങല നേരെയാക്കുകയായിരുന്ന പാപ്പാനെയാണ് സ്കൂട്ടര്‍ ഇടിച്ചത്. ആനയുടെ കാലിന് സമീപത്ത് കൂടിയാണ് സ്കൂട്ടര്‍ ഇരച്ചെത്തിയത്. പാപ്പാന്‍ നിലത്ത് വീണതോടെ ബഹളമായി.

ഇതിനിടയിലാണ് ആനപ്പുറത്ത് കയറിയ ആളുമായി കണ്ണന്‍ വിരണ്ടോടിയത്. റോഡിന് നടുവില്‍ പെട്ടന്ന് ആനയെ കണ്ട് യുവതി ഭയന്നതാണ് സ്കൂട്ടറിന്‍റെ നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് സൂചന. വിരണ്ടോടിയ ആനയെ വേഗത്തില്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചത് മൂലം വലിയ ആപകടമാണ് ഒഴിവായത്. 

ചെവി കീറിപ്പറിഞ്ഞ നിലയില്‍, പരിക്കുമായി ചുറ്റുന്ന കൊമ്പന്‍  പരിഭ്രാന്തി പടര്‍ത്തുന്നു
കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള വീടുകള്‍ക്കു സമീപമാണ് ഈ കാട്ടാന കഴിഞ്ഞ ദിവസം രാവിലെയെത്തിയത്. കണ്ണില്‍ നിന്ന് വെള്ളം ഒഴുകിയിറങ്ങിയ പോലെയുള്ള പാടുകളും കാണാം. കഴിഞ്ഞയാഴ്ച നല്ലതണ്ണി എസ്റ്റേറ്റിനു സമീപമുള്ള കുറുമല ഡിവിഷനില്‍ കൊമ്പു കോര്‍ത്ത രണ്ടാനകളില്‍ ഒന്നാണ് ഇതെന്ന് കരുതുന്നത്. പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ രണ്ടു കോമ്പന്‍മാര്‍ക്കും കാര്യമായി പരിക്കേറ്റിരുന്നു. 

കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു
വയനാട്ടില്‍ കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. കാട്ടില്‍ വച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

കൂരിരുട്ടിൽ ആനയുടെ മുന്നിൽപ്പെട്ട് യുവാവ്, ബൈക്കിൽ പിന്തുടർന്നു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാട്ടാനയുടെ  തൊട്ടുമുമ്പില്‍ കുടുങ്ങിയ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് റ്റീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് ഭാഗ്യം കൊണ്ട് മാത്രം ആനയുടെ മുന്നില്‍ നിന്ന് രക്ഷപെട്ടത്.  രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സന്തോഷ്. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്