കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരി‌ഞ്ഞ നിലയിൽ, കണ്ടെത്തിയത് സ്വകാര്യവ്യക്തിയുടെ പറമ്പിന് സമീപം

Published : Oct 31, 2021, 03:30 PM IST
കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരി‌ഞ്ഞ നിലയിൽ, കണ്ടെത്തിയത് സ്വകാര്യവ്യക്തിയുടെ പറമ്പിന് സമീപം

Synopsis

മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കിലോമീറ്റ‌ർ അകലെയുള്ള പുരയിടത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. 

കൊച്ചി: എറണാകുളം (ernakulam ) മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ് (electric shock ) ചരിഞ്ഞ നിലയിൽ (elephant death ) കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് സംഭവം. മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കിലോമീറ്റ‌ർ അകലെയുള്ള പുരയിടത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. 

മതിലും മുള്ളുവേലിയും ചാടിക്കടന്ന് വീടിന്‍റെ മുറ്റത്തേയ്ക്ക്; വൈറലായി കാട്ടാനയുടെ വീഡിയോ

ഇന്ന് വെളുപ്പിനെ കൂട്ടമായെത്തിയ ആനകളിലൊന്നിനാണ് ഷോക്കേറ്റത്. കാട്ടാനകൾ കുത്തിമറിച്ചിട്ട മരം ഇലട്രിക്ക് പോസ്റ്റിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കുടിയേറ്റ- ആദിവാസി മേഖലയായ മാമലകണ്ടത്ത് കാട്ടാനകൾ എത്തുന്നത് പതിവാണ്. നേരത്തെയും ഇവിടെ വീടുകൾക്കും ആളുകൾക്കും നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു. 

കമ്പിവേലിയിൽ കുട്ടിയാനയുടെ തുമ്പിക്കൈ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ