മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ ദൃശ്യമാണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു ആനയുടെ (elepahnt) വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ ദൃശ്യമാണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. മതിലിന്‍റെ മുകളില്‍ മുന്‍കാലുകള്‍ കയറ്റിവച്ച് അപ്പുറത്തേയ്ക്ക് ചാടുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. 

മതിലിനപ്പുറം ഒരു വീടാണെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതായാണ് വീഡിയോയില്‍ കാണുന്നത്. മതിലില്‍ സുരക്ഷയ്ക്കായി മുള്ളുവേലി തീര്‍ത്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും തനിക്ക് ഒരു പ്രശ്നമേയല്ല എന്ന മട്ടിലാണ് കാട്ടാനയുടെ പെരുമാറ്റം. വളരെ ഈസിയായാണ് മതില്‍ചാടി കാട്ടാന വീടിന്‍റെ മുന്‍വശത്ത് എത്തുന്നത്. 

Scroll to load tweet…

Also Read: കണ്ണട 'അടിച്ചുമാറ്റി' കുരങ്ങന്‍; തിരികെ ലഭിക്കാന്‍ യുവാവ് ചെയ്തത്...

അതേസമയം അടുത്തിടെ അട്ടപ്പാടിയിൽ കാട്ടാന കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയിൽ കുടുങ്ങിയതായി ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കമ്പി മുറിച്ച് തുമ്പിക്കൈ വിടുവിച്ചു കുട്ടിയാനയെ കാട്ടിലേക്ക് കയറ്റി വിട്ടത്.