രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും തള്ളയാന അവരെ തുരത്തിയിരുന്നു...

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയിൽ കുടുങ്ങി അപകടം. ചിണ്ടക്കി കെട്ടിലാണ് അപകടം ഉണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കമ്പി മുറിച്ച് തുമ്പിക്കൈ വിടുവിച്ചു കുട്ടിയാനയെ കാട്ടിലേക്ക് കയറ്റി വിട്ടത്. എന്നാൽ കമ്പി ഇപ്പോഴും തുമ്പിക്കയ്യിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയം ഉള്ളതിനാൽ ആനയെ നിരീക്ഷിക്കുന്നുണ്ട്. 

Read More: പെഗാസസ് ചോർച്ചയിൽ വിദഗ്ദ്ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സുപ്രീംകോടതി: കേന്ദ്രസർക്കാരിന് തിരിച്ചടി

തള്ളയാനയ്ക്കൊപ്പമെത്തിയ രണ്ടുവയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയ്യാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും തള്ളയാന അവരെ തുരത്തിയിരുന്നു. ഒടുവില്‍ തള്ളയാനയെ കാട്ടിലേക്ക് കയറ്റി വിട്ടശേഷമാണ് കുട്ടിയാനയെ രക്ഷിച്ചത്.

Read More: സ്കൂൾ തുറക്കല്‍; ആദ്യ ആഴ്ചയിൽ കുട്ടിയെ അറിയാൻ ശ്രമം, രണ്ടാഴ്ചക്ക് ശേഷം പാഠങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രി