കൊച്ചിയിൽ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് അഞ്ച് പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. 

കൊച്ചി: 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഒഡീഷ ഗഞ്ചം സ്വദേശികളായ പ്രസന്ന കുമാർ ബിസോയി (31), ബാറൂൺ ബിസോയി (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. രാമമംഗലം കടവ് ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. വില്പനയ്ക്കായാണ് ഇവിടേക്ക് കൊണ്ടുവന്നത്. അഞ്ച് പാക്കറ്റുകളിലായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. രാമമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ടി.എൽ ജയൻ (പുത്തൻകുരിശ്), എസ്.ഐമാരായ സാബു കെ. പീറ്റർ, രാജു പോൾ, സുനിൽ സാമുവൽ, സിബി അച്യുതൻ, എ.എസ്.ഐമാരായ ജിജു കുര്യാക്കോസ്, വിപിൻ ജോർജ്, സീനിയർ സി.പി.ഒമാരായ ജയേഷ് നന്ദകുമാർ, എസ്.വിനോദ് , റെജിൻ പ്രസാദ്, സി.പി.ഒ പി.എസ് അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred