രണ്ടാം പാപ്പാനെ ആന കൊലപ്പെടുത്തി; ഒടുവില്‍ സ്കന്ദന് ചങ്ങലയില്‍ നിന്ന് മോചനം

By Web TeamFirst Published Dec 29, 2021, 6:38 AM IST
Highlights

കഴിഞ്ഞ സെപ്തംബർ 10 ന് രണ്ടാം പാപ്പാൻ സ്കന്ദന്റെ അക്രമണത്തിൽ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആനത്തറിയിൽ തളച്ചിരുന്ന സ്കന്ദനെ അഴിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. 

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആനയായ സ്കന്ദൻ ചങ്ങലയിൽ നിന്നും മോചിതനായി. അമ്പലപ്പുഴ ക്ഷേത്രത്തിലെ വിജയകൃഷണൻ ആനയുടെ ഒന്നാം പാപ്പാനായിരുന്ന ഗോപകുമാറും, പ്രതീഷും ചേർന്നാണ് ആനത്തറിയിൽ നിന്നും സ്കന്ദനെ അഴിച്ചുമാറ്റി സമീപത്തെ തെങ്ങിൽ തളച്ചത്. കഴിഞ്ഞ സെപ്തംബർ 10 ന് രണ്ടാം പാപ്പാൻ സ്കന്ദന്റെ അക്രമണത്തിൽ മരണപ്പെട്ടിരുന്നു.

ഇതേ തുടർന്ന് ആനത്തറിയിൽ തളച്ചിരുന്ന സ്കന്ദനെ അഴിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. ദിവസങ്ങൾക്കു മുൻപ് സ്കന്ദന്റെ പരിചാരകനായി എത്തിയ ഗോപകുമാർ വെള്ളവും, തീറ്റയും നൽകി സ്കന്ദന്റെ സുഹൃത്തായി. ഇനി ഇദ്ദേഹത്തോടൊപ്പം പാപ്പാനായ പ്രതീഷും, സഹായിയായ ജിത്തുവും ഉണ്ടാകും സ്കന്ദനൊപ്പം. സ്കന്ദനെ ഉത്സവ ചടങ്ങുകളിലും മറ്റും കൊണ്ട് പോകാൻ മൃഗസംരക്ഷണവകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഇത് കിട്ടി കഴിഞ്ഞാൽ ആനയെ ദേവസ്വം കോമ്പൗണ്ടിന് പുറത്ത് ഇറക്കാൻ കഴിയും. ആനയെ ചങ്ങലയില്‍ നിന്ന് അഴിക്കുന്ന ചടങ്ങില്‍ ക്ഷേത്രം ഹയർ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസർ ഉദയൻ, ഉപദേശക സമിതി പ്രസിഡന്റ് ഹനു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഹൽവയും മധുരപലഹാരങ്ങളും നൽകി, ചിതറയിൽ ഇടഞ്ഞ ആനയെ ഒടുവിൽ തളച്ചു
 കൊല്ലം ചിതറയിൽ  ഇടഞ്ഞ ആനയെ തളച്ചു. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്. മുള്ളിക്കാട്ടെ തടിമില്ലിൽ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം കാർത്തികേയൻ എന്ന ആനയാണ് വിരണ്ടോടിയത്. റോഡിലൂടെ ഓടിയ ആന സമീപത്തെ പറമ്പിലേക്ക് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ആനയുടെ ഉടമ സ്ഥലത്തെത്തി ആനയ്ക്ക് ഹൽവ ഉൾപ്പെടെ മധുര പലഹാരങ്ങൾ നൽകി. ഇതോടെ ശാന്തനായ ആനയെ തളയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കൊല്ലത്ത് ആന ഇടയുന്നത്. നേരത്തെ എംസി റോഡിൽ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തിയിരുന്നു.

വിരണ്ടോടിയ പിടിയാന കിണറ്റില്‍ കുടുങ്ങി; ഒടുവില്‍ രക്ഷപ്പെടുത്തി
വിരണ്ടോടിയ പിടിയാന കിണറ്റില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കോട്ടയം പനച്ചിക്കാട് തുരുത്തിപ്പള്ളി കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാലസ്വദേശിയുടെ കല്ല്യാണി എന്നുപേരുള്ള പിടിയാനയാണ് സമീപത്തുള്ള വീടിന്‍റെ അമ്പതടി താഴ്ചയുള്ള കിണറില്‍ കുടുങ്ങിയത്. അരമണക്കൂറോളം പരിശ്രമിച്ചാണ് ഒടുവില്‍ ആനയെ കിണറ്റില്‍ വീഴാതെ പുറത്ത് എത്തിച്ചത്. തടിപിടിക്കാന്‍ കൊണ്ടുപോകുന്നതിനിടെ തുരുത്തിപ്പള്ളി കവലയില്‍ വച്ച് ആന പിണങ്ങി ഓടുകയായിരുന്നു.

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു
അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോൾ ആണ് ഇയാൾക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. 

കൊമ്പനെന്ന് ധരിച്ച് കറാച്ചി മൃഗശാല അധികൃതർ പിടിയാനയെ പോറ്റിയത് 12 കൊല്ലം
കറാച്ചി മൃഗശാലയുടെ അഭിമാനമായിരുന്നു സോനു എന്ന ആന. കൊമ്പില്ലായിരുന്നു എങ്കിലും അവനെ ഒരു കൊമ്പനാനയ്ക്ക് നൽകേണ്ട പരിചരണങ്ങൾ എല്ലാം നൽകിയാണ് അധികൃതർ വളർത്തിയിരുന്നത്. പന്ത്രണ്ടു വർഷം ആറ്റുനോറ്റു വളർത്തിയ ശേഷം, അവർ കഴിഞ്ഞ ദിവസം ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞു. തങ്ങളുടെ കൊട്ടിലിൽ ഉള്ളത് അവനല്ല, അവളാണ്. പന്ത്രണ്ടു വർഷം മുമ്പാണ് ടാൻസാനിയയിൽ ടാൻസാനിയയിൽ നിന്ന് സോനു, മല്ലിക എന്നീ രണ്ടു കുട്ടിയാനകളെ കറാച്ചി മൃഗശാലയിലേക്ക് എത്തിക്കുന്നത്. സോനു കൊമ്പനാണ് എന്നും, മലാക പിടിയാന എന്നുമായിരുന്നു അവരുടെ ധാരണ.  എന്നാൽ അങ്ങനെയല്ല, സോനു പെണ്ണാണ് എന്ന് കഴിഞ്ഞ ദിവസം, ഒരു ജർമൻ വെറ്ററിനറി സ്പെഷ്യലിസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് കറാച്ചി മൃഗശാല സിന്ധ് ഹൈക്കോടതിയെ അറിയിച്ചു. പിന്നാലെ 'സോനു' എന്ന പേരുമാറ്റി 'സോണിയ' എന്നാക്കി അവർ മാറ്റുകയും ചെയ്തു 

click me!