കുന്നംകുളത്ത് ആന ഇടഞ്ഞു, നാട്ടുകാർ പരിഭ്രാന്തിയിലായി; പാപ്പാന്മാരും ആന ഉടമയും ചേർന്ന് തളച്ചു

Published : Apr 11, 2026, 08:20 PM IST
Elephant Puthusseri Vijayan

Synopsis

തൃശൂർ കുന്നംകുളം ചൂണ്ടൽ പുതുശേരിയിൽ 'പുതുശേരി വിജയൻ' എന്ന ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പനമ്പട്ടയെടുക്കുന്നതിനിടെ പ്രകോപിതനായ ആനയെ, പാപ്പാൻമാരുടെയും ഉടമയുടെയും സമയോചിതമായ ഇടപെടൽ മൂലം ഒരു മണിക്കൂറിനകം അപകടങ്ങളില്ലാതെ തളച്ചു. നിലവിൽ ആന ശാന്തനാണെന്ന് അധികൃതർ അറിയിച്ചു.

തൃശൂര്‍: കുന്നംകുളം ചൂണ്ടല്‍ പുതുശേരിയില്‍ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പുതുശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'പുതുശേരി വിജയന്‍' എന്ന ആനയാണ് ഇടഞ്ഞത്. ഉച്ചയ്ക്ക് 12:30ന് പഴുന്നാന റോഡിലുള്ള പാറക്കുളത്തിന് സമീപത്തെ പറമ്പിൽ നിന്നും പനമ്പട്ടയെടുക്കുന്നതിനിടെയാണ് സംഭവം. പട്ടയെടുക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ആന ഇടയുകയായിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാരുടെയും ഉടമയുടെയും നേതൃത്വത്തില്‍ ആനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞ് സമീപവാസിയായ കുമാരന്റെ വീട്ടുമുറ്റത്ത് ആനയെ തളയ്ക്കുകയായിരുന്നു. പാപ്പാന്‍മാരുടെയും ഉടമയുടെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകാതെ ആനയെ തളയ്ക്കാനായി. നിലവില്‍ ആന ശാന്തനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉടമസ്ഥന്‍ അറിയിച്ചു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി കാട്ടുപന്നി; കാലിനും കൈയ്ക്കും ​ഗുരുതരപരിക്ക്, ആശങ്കയിൽ പ്രദേശവാസികൾ
ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; 40-കാരനായ സ്‌കൂട്ടർ യാത്രികൻ മരിച്ചു