ചാരുംമൂട് : ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. കരിമുളയ്ക്കൽ സ്വദേശി കാട്ടിൽകുളത്തിൽ വീട്ടിൽ ജോർജ് മാത്യു ക്രിസ്റ്റി (40 )യാണ് മരിച്ചത്. കെപി റോഡിൽ വിവിഎച്ച് എസ്എസിനു സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം. ജോർജ് മാത്യു ക്രിസ്റ്റി ഓടിച്ച സ്‌കൂട്ടറും ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam