വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി കാട്ടുപന്നി; കാലിനും കൈയ്ക്കും ​ഗുരുതരപരിക്ക്, ആശങ്കയിൽ പ്രദേശവാസികൾ

Published : Apr 11, 2026, 07:40 PM IST
wild boar attack

Synopsis

കയ്യിനും കാലിനും ഒടിവ് പറ്റി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ജനവാസ മേഖലയിലടക്കം കാട്ടുപന്നിയുടെ ശല്യം വർധിക്കുന്നതിൽ പ്രദേശവാസികളും ആശങ്കയിലാണ്.

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. കാലിനും കയ്യിനും പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവധിക്കാലമായതോടെ ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാൻ. 

കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാട്ടുപന്നിയെത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കയ്യിനും കാലിനും ഒടിവ് പറ്റി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ജനവാസ മേഖലയിലടക്കം കാട്ടുപന്നിയുടെ ശല്യം വർധിക്കുന്നതിൽ പ്രദേശവാസികളും ആശങ്കയിലാണ്.

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയിൽ വയോധിക വീണു; തോളിലേറ്റി മുകളിലെത്തിച്ച് എസ്ഐ
കുന്നംകുളത്ത് ആന ഇടഞ്ഞു, നാട്ടുകാർ പരിഭ്രാന്തിയിലായി; പാപ്പാന്മാരും ആന ഉടമയും ചേർന്ന് തളച്ചു