
ഹരിപ്പാട്: ആലപ്പുഴയില്‍ എൻജിനീയറിങ് വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ (ഷഹീം മൻസിൽ ) കൊന്നപ്പറമ്പിൽ വടക്കതിൽ ഹാരിസ് - ജെസ്‌നി ദമ്പതികളുടെ മകൻ ഹാനി ഹാരിസ് ( ഇജാസ് 18) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ദാരുണ മരണം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ സ്പിൽവേക്ക് സമീപത്തുള്ള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ഹാനി ഹാരിസ് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഓടിയെത്തി ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി: ഹന ഹാരിസ്.
Read More : മദ്യപിച്ച് കോളജ് പരിസരത്ത് നൃത്തം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി
അതേസമയം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ നീന്തൽകുളത്തിൽ അതിക്രമിച്ചു കടന്ന ഏഴു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ മതിൽ ചാടികടന്ന് നീന്തൽ കുളത്തിൽ എത്തിയ എട്ട് വിദ്യാർത്ഥികളിലൊരാൾ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചിരുന്നു. മരിച്ച വിദ്യാർഥിയുടെ കൂടെ എത്തിയ ഏഴു പേരെയാണ് അന്വേഷണവിധേയമായി ഇപ്പോൾ സസ്പെൻഡ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam