
തിരുവനന്തപുരം: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം തിരുവനന്തപുരം നഗരത്തിൽ ഇന്ന് 52 കേസുകൾ രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം, ഫോർട്ട്, കരമന സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പകർച്ച വ്യാധി തടയൽ നിയമപ്രകാരം 52 പേർക്കെതിരെയും അനാവശ്യമായി യാത്രകൾ നടത്തിയതിന് 102 പേർക്കെതിരെയുമാണ് കേസ്. 123 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 111 എണ്ണവും ഇരുചക്രവാഹനങ്ങളാണ്. പൊലീസിന്റെ നിരന്തരമായ നിർദ്ദേശങ്ങളും അറിയിപ്പുകളും അവഗണിച്ച് പുറത്തിറങ്ങി സഞ്ചരിച്ചവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam