ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഷാജിക്കും മോഷ്ടാക്കളെ സാഹസികമായി സ്റ്റേഷനിൽ എത്തിച്ച താജുദ്ദീനും ഷാജഹാനും പൊലീസിന്‍റെ ആദരം

Published : Sep 28, 2026, 01:56 AM IST
rural police

Synopsis

മൂവാറ്റുപുഴയാറിൽ മുങ്ങിത്താഴ്ന്നവരെ രക്ഷിച്ചയാളെയും മോഷ്ടാക്കളെ പിടികൂടിയ ഓട്ടോ ഡ്രൈവർമാരെയും എറണാകുളം റൂറൽ പൊലീസ് ആദരിച്ചു. മികച്ച സേവനം കാഴ്ചവെച്ച 40 പൊലീസ് ഉദ്യോഗസ്ഥർക്കും ചടങ്ങിൽ അഭിനന്ദന പത്രം നൽകി.

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ച് എറണാകുളം റൂറൽ ജില്ലാ പൊലീസ്. മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ മൂന്ന് പേരെ രക്ഷിച്ച വെള്ളൂർക്കുന്നം പേൻതിട്ടയിൽ വീട്ടിൽ ഷാജി, മോഷണത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ സാഹസികമായി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ആലുവ എരുമത്തല ഉള്ളാടത്ത് വീട്ടിൽ താജുദ്ദീൻ, കീഴ്മാട് പൊരുവേലി വീട്ടിൽ ഷാജഹാൻ എന്നിവരെയും മികച്ച സേവനത്തിന് 40 പൊലീസുദ്യോഗസ്ഥരെയും ആണ് അഭിനന്ദിച്ചത്.

മൂവാറ്റുപുഴയാറിന്റെ പുളിക്കക്കടവിൽ നാലര വയസ്സുകാരി പുഴയിൽ വീണപ്പോൾ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ദമ്പതികളും ഒഴുക്കിൽപ്പെട്ടിരുന്നു. അവരെയാണ് ജീവൻ പണയപ്പെടുത്തി പുഴയിലേക്ക് ചാടി ഷാജി രക്ഷപ്പെടുത്തിയത്. ആലുവയിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച ശേഷം രണ്ട് തമിഴ് സ്ത്രീകൾ ആലുവ പഴയ ബസ്റ്റാൻഡിൽ നിന്നുമാണ് താജുദിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. പറവൂർ കവലയ്ക്ക് പോകണമെന്നായിരുന്നു ആവശ്യം. അവരുടെ ധൃതി കണ്ടപ്പോൾ ഓട്ടോഡ്രൈവർക്ക് സംശയം തോന്നി. ഓട്ടോ റെയിൽവേ കോർണറിൽ എത്തിയപ്പോൾ 70 വയസ്സ് പ്രായമായ വൃദ്ധ കരഞ്ഞു കൊണ്ടുവരുന്നത് കണ്ടു. ഓട്ടോ നിർത്തി അവരോട് ചോദിച്ചപ്പോൾ തന്റെ മാല പൊട്ടിച്ച കാര്യം പറഞ്ഞു. ഓട്ടോയിൽ ഇരിക്കുന്നവരെ ചൂണ്ടി ചോദിച്ചപ്പോൾ വൃദ്ധ അവരെ തിരിച്ചറിഞ്ഞു . ഉടൻ തന്നെ ഓട്ടോ ഡ്രൈവർ ആയ ഷാജഹാനെയും വൃദ്ധയെയും ഓട്ടോറിക്ഷയിൽ കയറ്റി. മോഷ്ടാക്കളെ സാഹസികമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

മികച്ച അന്വേഷണത്തിനും സേവനത്തിനും ഡിവൈഎസ്പി മാരായ ബൈജു പൗലോസ്, സി ബിനു കുമാർ, സിഐമാരായ പി എം ഷമീർ, ബി കെ അരുൺ തുടങ്ങിയവരുൾപ്പെടെ 40 പൊലീസുദ്യോഗസ്ഥരെയും ചടങ്ങിൽ അഭിനന്ദിച്ചു. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അഭിനന്ദന പത്രം നൽകി.കേരള പൊലീസ് നടപ്പിലാക്കുന്ന അഭിനന്ദന ദിനത്തിൻറെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം നടപടി, അഞ്ചുപേർക്കെതിരെ കേസെടുത്തു
ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വ്യാജ സർട്ടിഫിക്കറ്റ്, ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച പെറ്റ്ഷോപ്പ് ഉടമ പിടിയിൽ