ഷൈനി മരിക്കുന്നതിന് തലേന്ന് നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചു; നിർണായക മൊഴി, പ്രതി നോബിയുടെ ഫോൺ കസ്റ്റഡിയിൽ

Published : Mar 05, 2025, 09:45 PM ISTUpdated : Mar 05, 2025, 09:46 PM IST
ഷൈനി മരിക്കുന്നതിന് തലേന്ന് നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചു; നിർണായക മൊഴി, പ്രതി നോബിയുടെ ഫോൺ കസ്റ്റഡിയിൽ

Synopsis

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്‍റെ മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്. തൊടുപുഴ സ്വദേശി നോബി ലൂക്കോസ് ആണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്.  ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. 

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്‍റെ മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്. തൊടുപുഴ സ്വദേശി നോബി ലൂക്കോസ് ആണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. നോബിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം ആണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നൽകി. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്.

പ്രകോപനമരമായ രീതിയിൽ എന്തെങ്കിലും മെസേജുണ്ടോ എന്ന് പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല. എന്ത് മെസ്സേജുകൾ ആണ് അയച്ചതെന്ന് കണ്ടെത്താൻ പൊലീസ് നോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു.  നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും  പൊലീസ് കസ്റ്റഡിയിലെടുക്കും.

നിലവിൽ ഷൈനിയുടെ ഫോൺ പാർവലിക്കലിലെ വീട്ടിലുണ്ടെന്നാണ് വിവരം. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനക്കും അയക്കും. ഒമ്പതു മാസം മുമ്പാണ് ഷൈനി നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. തൊടുപുഴയിലെ വീട്ടിലായിരുന്ന സമയത്ത് നോബി അതിക്രൂരമായി ഷൈനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഇരുവരുടെയും വിവാഹമോചനമായി ബന്ധപ്പെട്ട കേസും ഏറ്റുമാനൂർ കുടുംബ കോടതിയിൽ നിലനിൽക്കുകയാണ്.  നിലവിൽ കേസിൽ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും  പൊലീസ് പരിശോധിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്.

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനിയുടെ ഭർത്താവ് നോബി അറസ്റ്റിൽ, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനിയുടെ ഭർത്താവ് നോബി കസ്റ്റഡിയിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിണർ വൃത്തിയാക്കാൻ ഇറങ്ങി, കയർ പൊട്ടി മധ്യവയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്, വെള്ളത്തിൽ നിന്ന് അത്ഭുതരക്ഷ
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം; ജീവനക്കാരിയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് കവർച്ച, സ്വർണ്ണമെന്ന് കരുതി മോഷ്ടിച്ചത് മോഡല്‍ മാലകൾ