പ്രതികളുമൊത്തുള്ള ബംഗളൂരുവിലെ തെളിവെടുപ്പ് നിര്‍ണായകമായി; എംഡിഎംഎ കേസിലെ മൂന്നാമനും പിടിയില്‍

Published : Feb 16, 2025, 03:54 PM IST
പ്രതികളുമൊത്തുള്ള ബംഗളൂരുവിലെ തെളിവെടുപ്പ് നിര്‍ണായകമായി; എംഡിഎംഎ കേസിലെ മൂന്നാമനും പിടിയില്‍

Synopsis

ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ പ്രതികള്‍ താമസിച്ച ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൂട്ടുപ്രതി മുഹമ്മദ് ഷമീലിനെക്കുറിച്ച് വിവരം ലഭിച്ചത്

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നും 221.89 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയിലായി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടില്‍ മുഹമ്മദ് ഷമീലി(24)നെയാണ് കുന്ദമംഗലം പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ജനുവരി 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമില്‍(27), കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി ശിവഗംഗയില്‍ അഭിനവ്(24) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇവരുമായി ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ പ്രതികള്‍ താമസിച്ച ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൂട്ടുപ്രതി മുഹമ്മദ് ഷമീലിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ് ഷമീലിന്റെ മൊബൈല്‍ ലൊക്കേഷന്‍ മൈസൂരുവിലാണെന്ന് മനസിലാക്കിയ പൊലീസ് അവിടേക്ക് തിരിക്കുകയായിരുന്നു. 

മൈസൂരുവിലെ വൃന്ദാവന്‍ ഗാര്‍ഡനു സമീപത്തെ ഹോട്ടലിനടുത്തു നിന്നാണ് ഷമീലിനെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ നിതിന്‍, എസ്‌സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്നും എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നല്‍കുന്ന കണ്ണികളില്‍പ്പെട്ടവരാണ് പിടിയിലായ മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഷമീലിനെ റിമാന്റ് ചെയ്തു.

കെഎസ്ആർടിസി ബസിലെ മൊബൈൽ ചാർജിങ്ങ്, ഒടുവിൽ ആ നിര്‍ദേശമെത്തി, കേടായ പോർട്ടുകളെല്ലാം ഉടൻ മാറ്റണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ