എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് കാക്കനാട്ടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്.

കൊച്ചി: കൊച്ചി കാക്കനാടിൽ ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് കാക്കനാട്ടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ എന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ സുധാകരൻ

Asianet News Live | Team India Victory Parade | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live