കോഴിക്കോട്ടേക്ക് വരുന്ന കെഎസ്ആർടിസി ബസിൽ പരിശോധന; മാരക രാസ ലഹരിയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

Published : Jul 01, 2025, 01:55 PM IST
arrest

Synopsis

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന

കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് സംഭവം.

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ മെത്താഫിറ്റമിൻ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഷ്‍രിഫിൻ്റെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിൽ എക്സൈസ് ന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വികെ, അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സിവി, പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി,പി, അനീഷ് എഎസ് , വിനോദ് പിആർ ചാൾസ്കുട്ടി ടിഇ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുധീഷ് വി, ശിവൻ ഇബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈനി കെ‌ഇ, പ്രസന്ന ടിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു