കോട്ടയത്ത് നിന്നും സ്കൂട്ടറിൽ കൊച്ചിയിലേക്ക്, ചിത്രപുഴയിൽ വണ്ടി തടഞ്ഞ് അക്ഷയ് രാജിനെ പരിശോധിച്ചപ്പോൾ കിട്ടിയത് 87.38 ഗ്രാം എംഡിഎംഎ

Published : Nov 20, 2025, 11:41 AM IST
youth arrested with mdma

Synopsis

എറണാകുളം സർക്കിൾ ഓഫീസിലെ  ഇൻസ്പെക്ടർ സേതുലക്ഷ്മിയുടെ നേതൃത്വത്തിലാണ് അക്ഷയിനെ പൊക്കിയത്. കോട്ടയത്തുനിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിൽ വിൽക്കുന്നതിനായി കൊണ്ടുവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് പറഞ്ഞു.

കൊച്ചി: എറണാകുളം ചിത്രപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ്(26) ആണ് പിടിയിലായത്. സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 87.38 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. കോട്ടയത്തുനിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിൽ വിൽക്കുന്നതിനായി കൊണ്ടുവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളം സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മിയുടെ നേതൃത്വത്തിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീമും കൂടി ചേർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രദീപ്കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ആഷ്‌ലി, പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർ സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജിത എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം കാസർകോട് ഹൊസ്ദുർഗിലും മയക്കുമരുന്ന് ഗുളികകളുമായി ഒരു യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാടായി സ്വദേശി ഫിറാഷ്.പി(34) എന്നയാളാണ് പിടിയിലായത്. 7.965 ഗ്രാം ട്രമഡോൾ ഗുളികകളും, 22.296 ഗ്രാം നൈട്രാസെപ്പം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു. ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണുകുമാർ.ഈ.വി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.കെ.വി, അജൂബ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാന്തികൃഷ്ണ, ശുഭ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

 

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍