മാഹിയിൽ നിന്നും ചീറിപ്പാഞ്ഞെത്തിയ കാർ, ലക്ഷ്യം കൊയിലാണ്ടി, പക്ഷെ ഇടക്ക് പിടിവീണു; മദ്യക്കുപ്പികളുമായി യുവാവ് പിടിയിൽ

Published : Aug 11, 2025, 04:45 PM IST
Mahe liqour

Synopsis

ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവരികയായിരുന്നു മദ്യമെന്ന് എക്സൈസ് പറഞ്ഞു,

കോഴിക്കോട്: മാഹിയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ. മാഹി സ്വദേശിയായ ശ്യാമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കൊയിലാണ്ടിയിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ശ്യാമിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യം കടത്തിയ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് നടക്കുന്നുണ്ടെന്നും ശക്തമായ പരിശോധന നടത്തുമെന്നും ശ്യാമിനെ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക്ക് പറഞ്ഞു.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ശിവകുമാർ.കെ.കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ശ്രീജിത്ത്‌.സി.കെ, ഷംസുദ്ധീൻ.കെ.ടി എന്നിവരും പങ്കെടുത്തു, അതിനിടെ തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. രാജേഷ് എന്നയാളാണ് മദ്യശേഖരവും മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കുമായി പിടിയിലായത്. 

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.എ.കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ അരുൺ കുമാർ.എസ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു.ടി എന്നിവരും പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും