
കണ്ണൂർ: അഴീക്കോട് മൂന്ന് നിരത്ത് 1.140 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ഒഡീഷ സ്വദേശി ജാദു ഗോഡൈ (34) ആണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികൾക്കാണ് കൂടുതലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. ഓൺലൈൻ വഴി പൈസ വാങ്ങിച്ച് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായിരുന്നു പ്രതിയുടെ പതിവ് രീതി. കൂടുതലായും വിശ്വസ്ഥരായ അന്യ സംസ്ഥന തൊഴിലാളികൾക്ക് മാത്രം വിൽപന നടത്തുന്നതായിരുന്നു രീതി. പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ സി, രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ രമിത്ത് കെ, റെനിൽ കൃഷ്ണൻ, അമൽ. കെ ഡ്രൈവർ ജോജൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam