കോഴിക്കോട്: നമ്പികുളം മലയില്‍ വനത്തിനുള്ളിലെ വന്‍ വാഷ് ശേഖരം തകര്‍ത്ത് എക്‌സൈസ്

By Web TeamFirst Published Sep 16, 2020, 11:35 AM IST
Highlights

കൊടും വനത്തിലൂടെ മൂന്നു നാല് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് എക്‌സൈസ് സംഘം അതീവ ദുഷ്‌കരമായി വാഷ് ശേഖരം കണ്ടെത്തിയത്.
 

കോഴിക്കോട്: താമരശ്ശേരി ഭാഗത്തെ നമ്പികുളം മലയില്‍ ഉള്ള കൊടുംവനത്തിലെ കിഴക്കുപടിഞ്ഞാറായി ഒഴുകുന്ന നീര്‍ച്ചാലിന് സമീപംവെച്ച്  വ്യാജ മദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച് 1050 ലിറ്റര്‍ വാഷ് കണ്ടെടുത്തു എക്‌സൈസ് നശിപ്പിച്ചു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഐബിയില്‍ നിന്ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തിയത്.

കൊടും വനത്തിലൂടെ മൂന്നു നാല് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് എക്‌സൈസ് സംഘം അതീവ ദുഷ്‌കരമായി വാഷ് ശേഖരം കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് സംഘം അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസിന്റെ നേതൃത്വത്തില്‍ വനത്തില്‍ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷംസുദ്ദീന്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത് സി എം, റെനീഷ് കെ പി, ഫെബിന്‍ എല്‍ദോസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

click me!