എക്സൈസ് ഓഫിസറെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, മനപ്പൂർവമല്ലെന്ന് കാറുടമ

Published : Oct 26, 2022, 10:44 PM ISTUpdated : Oct 26, 2022, 10:45 PM IST
എക്സൈസ് ഓഫിസറെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, മനപ്പൂർവമല്ലെന്ന് കാറുടമ

Synopsis

തേക്കടി ബൈപ്പാസ് റോഡിൽ താമരക്കണ്ടത്തിന് സമീപത്താണ് സംഭവം. കുമളി സ്വദേശി താക്കർ എന്നു വിളിക്കുന്ന  സക്കീർ ഹുസൈന്റെ അംബാസഡർ കാറാണ് ജോസിയെ ഇടിച്ചത്.

തൊടുപുഴ: കുമളിയിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ കാർ  ഇടിപ്പിച്ചു വീഴ്ത്തിയതായി പരാതി. അതിർത്തി ചെക് പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ജോസി വർ​ഗീസിനെ പരുക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേക്കടി ബൈപ്പാസ് റോഡിൽ താമരക്കണ്ടത്തിന് സമീപത്താണ് സംഭവം. കുമളി സ്വദേശി താക്കർ എന്നു വിളിക്കുന്ന  സക്കീർ ഹുസൈന്റെ അംബാസഡർ കാറാണ് ജോസിയെ ഇടിച്ചത്. സക്കീർ ഹുസൈന്റെ  വാഹനം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ വൈരാഗ്യമാണ് കാരണമെന്നാണ് ജോസി  പറയുന്നത്. അതേസമയം മനപൂർവം അപകടം ഉണ്ടാക്കിയതല്ലന്ന് സക്കീർ ഹുസൈൻ പൊലീസിനോട് പറഞ്ഞു. കുമളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ചീഞ്ഞ പഴങ്ങൾ, പൂപ്പൽ ബാധിച്ച ജിലേബി, ലഡു, കാലാവധി കഴിഞ്ഞ ചിപ്സ്; ബേക്കറിയിൽ റെയ്ഡ്
 

PREV
Read more Articles on
click me!

Recommended Stories

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍
റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു