കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ

Published : Apr 07, 2026, 02:27 PM IST
Excise raid

Synopsis

കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ പരിശോധന സംഘത്തെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. പ്രതിയെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു.

കാഞ്ഞങ്ങാട്: കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി കർണ്ണാടക സ്വദേശി എക്സൈസ് പിടിയിലായി. ദക്ഷിണ കന്നഡ സ്വദേശി നിഖിൽ(28) ആണ് കാസർകോട് നിന്നും പിടിയിലായത്. കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ പരിശോധന സംഘത്തെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

കുമ്പള എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ.കെ.വി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്.എം.എം, രാഹുൽ.ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ.പി എന്നിവർ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാടിന്റെ മടിത്തട്ടില്‍ തകര്‍ന്നു വീണ ജീവിതം, വീട് തകര്‍ന്നിട്ട് 5 വര്‍ഷം, വന്യമൃഗങ്ങളുടെ ഭീതിയില്‍ 65കാരിയുടെ അന്തിയുറക്കം
'സാറേ ജയിലിൽ കളിസ്ഥലം വേണം, വ്യായമത്തിന് സൗകര്യമില്ല', തടവുകാരന്‍റെ പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ