തൂഫാനൊപ്പം എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും; തിരുവനന്തപുരത്ത് കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി പിടിയിൽ

Published : Oct 04, 2026, 01:26 PM IST
trivandrum mdma case

Synopsis

‘ഓപ്പറേഷൻ തണ്ടർ’ന്‍റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരം: കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. പുള്ളിക്കോണം ആറ്റരികത്തു വീട്ടിൽ ആർ. രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. രാഹുലിൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.

‘ഓപ്പറേഷൻ തണ്ടർ’ന്‍റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്‍റീവ് ഓഫീസർ ഷജീം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്, കിരൺ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരനൂറ്റാണ്ടിന്റെ സൗഹൃദം തേടി വിദേശങ്ങളിൽ നിന്ന് അവർ പറന്നെത്തി; ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ 1976 ബാച്ചിന്റെ 'സുവർണ സമാഗമം'
തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാനസർവീസുകൾ, ബുക്കിങ് തുടങ്ങി