
മലപ്പുറം: മലപ്പുറം മാറാക്കര പഞ്ചായത്തിൽ റോഡ് നവീകരണം ഏറ്റെടുത്ത് നാട്ടുകാർ. തകർന്നുകിടന്ന റോഡ് നന്നാക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാതായതോടെയാണ് നാട്ടുാർ ചേർന്ന് റോഡ് പണി പൂർത്തിയാക്കിയത്. മാറാക്കര പത്താംവാർഡ് തടംപറമ്പിനെയും ജാറത്തിങ്ങൽ കുറക്കോടിനെയും ബന്ധിപ്പിക്കുന്ന റോഡാണ് നാട്ടുകാരുടെ പ്രവർത്തനത്താൽ സഞ്ചാരയോഗ്യമായത്.
സമീപത്തെ പ്രധാനറോഡുകളിലേക്കെത്താനുള്ള എളുപ്പവഴിയായ ഈ പാത ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകകയായിരുന്നു. മൂന്ന് വർഷം മുമ്പ് നിർമ്മച്ച റോഡ്, കേടായതോടെ മുൻ ഭരണസമിതിയെ സമീപിച്ചെങ്കിലും കൈമലർത്തി. ഇതോടെയാണ് നാട്ടുകാർ മുന്നിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകി ജനപ്രതിനിധികൾ തെറ്റിദ്ധരിപ്പിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam