ഓണ വിപണി ലക്ഷ്യമിട്ട് ചാരായ വാറ്റ്: 455 ലിറ്റര്‍ കോട പിടിച്ചെടുത്തു

By Web TeamFirst Published Aug 20, 2021, 4:49 PM IST
Highlights

നൂറനാട് പാറ്റൂര്‍ കരിങ്ങാലി പുഞ്ച പാടശേഖരത്തിന് സമീപം പൊന്തക്കാട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്

മാവേലിക്കര: ഓണ വിപണി ലക്ഷ്യമിട്ട് ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ച 455 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും മാവേലിക്കര എക്‌സൈസ് പിടിച്ചെടുത്തു. നൂറനാട് പാറ്റൂര്‍ കരിങ്ങാലി പുഞ്ച പാടശേഖരത്തിന് സമീപം പൊന്തക്കാട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. 

മാവേലിക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സഞ്ജീവ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തലായിരുന്നു പരിശോധന. 35 ലിറ്ററിന്റെ പതിമൂന്ന് കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കോട. സംഭവത്തില്‍ പാറ്റൂര്‍ അജൂഭവനത്തില്‍ അജയന്‍(48) നെ പ്രതിചേര്‍ത്ത്  കേസെടുത്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!