ലോക്ക്ഡൗണ്‍ പ്രതീക്ഷിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം എക്സൈസ് പിടികൂടി

Published : Sep 18, 2021, 09:51 PM IST
ലോക്ക്ഡൗണ്‍  പ്രതീക്ഷിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം  എക്സൈസ് പിടികൂടി

Synopsis

പൂർണ്ണ അടച്ചിടൽ പ്രതീക്ഷിച്ച് വില്ലനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യ ശേഖരം നൂറനാട് എക്സൈസ് പിടികൂടി.  

ചാരുംമൂട്: പൂർണ്ണ അടച്ചിടൽ പ്രതീക്ഷിച്ച് വില്ലനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യ ശേഖരം നൂറനാട് എക്സൈസ് പിടികൂടി.  പൂഴിക്കാട് തടത്തിവിള പുത്തൻ വീട്ടിൽ പ്രസാദി (50) ന്റെ കുടശ്ശനാട്ടുള്ള റസ്റ്റോറന്റിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന 31 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ആവശ്യക്കാർ ഫോണിലൂടെ വിളിക്കുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് മദ്യം സ്കൂട്ടറിൽ എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി.

 മദ്യ വില്പനയ്ക്കായി റസ്റ്റോറന്റിനെ മറയാക്കുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ചു നാളുകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.  റേഞ്ച് പ്രിവന്റീവ് ഓഫീസർ സി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പെട്രോളിംഗിനിടെയായിരുന്നു മദ്യം പിടികൂടിയത്. പ്രസാദിനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുകാരിയെ വഴിയിൽ കണ്ട അയൽവാസി കാറിൽ കയറ്റി പീഡിപ്പിച്ചു, ഒളിവിൽ പോയെങ്കിലും പിടിവീണു
തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം