ഓണത്തിന് മുന്നേ എക്‌സൈസിന്റെ സ്പെഷ്യൽ പരിശോധന: 164 ലിറ്റർ വാഷ് കണ്ടെടുത്തു

Published : Aug 04, 2022, 08:55 AM ISTUpdated : Aug 04, 2022, 09:08 AM IST
ഓണത്തിന് മുന്നേ എക്‌സൈസിന്റെ സ്പെഷ്യൽ പരിശോധന: 164 ലിറ്റർ വാഷ് കണ്ടെടുത്തു

Synopsis

നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മലപ്പുറം : ഓണം മുന്നിൽ കണ്ട് വ്യാജമദ്യ നിർമാണവും വിൽപ്പനയും തടയാൻ ഓണം സ്പെഷ്യൽ പരിശോധനയുമായി എക്സൈസ് വകുപ്പ്. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ ആലൊടി വനഭൂമിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എക്‌സൈസ് സംഘം 164 ലിറ്റർ വാഷ് കണ്ടെടുത്തു. നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി അന്വേഷണം തുടങ്ങി. മൂന്നിടങ്ങളിൽ കുഴികളിലായി പ്ലാസ്റ്റിക് ഷീറ്റിലും പ്ലാസ്റ്റിക് കുടങ്ങളിലും അടക്കം ചെയ്ത രീതിയിലായിരുന്നു വാഷ് കണ്ടെത്തിയത്. മദ്യവില വർധിച്ച സാഹചര്യത്തിൽ മേഖലയിൽ വ്യാജമദ്യ നിർമാണം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വനമേഖലകളിലും പുഴയോരങ്ങളിലും എക്സൈസ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്.

ലഹരി കേസുകളിൽ ഇളവുമായി എക്സൈസ്, ഒരു വ‍ർഷംവരെ ശിക്ഷ കിട്ടാവുന്ന ചെറുപ്പക്കാർക്ക് ഇളവ്, ഇവർ ലഹരി മുക്തി നേടണം

തിരുവനന്തപുരം : ലഹരി (drugs)വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ (case)തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്(excise department). പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. ഒരു വ‍ർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പെടുന്ന ചെറുപ്പക്കാർക്കാണ് ഇളവ്.

ലഹരി മരുന്ന് കേസിൽ പെട്ടാൽ പിന്നെ ജീവിതം തീര്‍ന്നു. അത്ര കര്‍ശനമാണിപ്പോൾ നിയമങ്ങൾ. ഇതിൽ തന്നെ ചെറിയ അളവെന്നോ വൻ ലഹരി ഇടപാടെന്നോ വ്യത്യാസവുമില്ല. ചെറിയ അളവിൽ ലഹരി വസ്തുവുമായി ഒരു യുവാവിനെ പിടികൂടിയാൽ വൈദ്യപരിശോധിക്കു വിധേയനാക്കും. ഇയാള്‍ ലഹരിക്കടിയാണെന്ന് വ്യക്തമായാൽ രണ്ടു വകുപ്പുകള്‍ പ്രകാരം കേസെടുക്കതും. ലഹരിവസ്തു കൈവശം വച്ചതിനും മയക്കുമരുന്നു ഉപയോഗിച്ചതിനും കേസെടുത്ത് കുറ്റപത്രം നൽകി കോടതി നടപടികളിലേക്ക് നീങ്ങുകയാണ് നിലവിലെ രീതി. 

Read More : ബാത്ത്‍റൂമിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ, യുവാവിനെ കൈയ്യോടെ പൊക്കി എക്സൈസ്

ഇതിലാണ് ഇപ്പോൾ നേരിയ ഭേദഗതി. എൻ.ടി.പി.എസ് നിയമത്തിലെ 64 പ്രകാരം ചെറുപ്പക്കാർ ലഹരി വിമുക്തി നേടാൻ തയ്യാറാണെങ്കിൽ ബോണ്ട് വച്ച് അവരെ നല്ല നടപ്പിന് വിടാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ ഇത് നടപ്പാക്കുന്നില്ല. 25 വയസ്സിൽ താഴെ പ്രായമുള്ള ചെറുപ്പക്കാരെങ്കിൽ കേസിൽ കുരുക്കി ജീവിതം തീര്‍ത്ത് കളയാതിരിക്കാനാണ് കമ്മീഷണറുടെ നടപടി. ആറു മാസം മുതൽ ഒരു വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തിൽ പെടുന്ന ചെറുപ്പക്കാർക്ക് ഒരു അവസരം കൂടി നൽകും. കാര്യമത്ര എളുപ്പമല്ല. 

കേസ് അവസാനിപ്പിക്കാൻ കടുത്ത നിബന്ധനയുണ്ട്. സ്വമേധയാ ലഹരി ചികിത്സക്ക് വിധേയനാകണം. എക്സൈസ് ഉദ്യോഗസ്ഥർ ചികിത്സക്ക് മുൻകയ്യെടുക്കും.പൂർണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപ്പോർട്ട് കിട്ടിയാൽ പ്രോസിക്യൂഷൻ നടപടികള്‍ അവാസാനിപ്പിക്കണം. ചികിത്സ പൂർത്തിയാകാതെ കേസിൽ പ്രതിയാകുന്ന ചെറുപ്പക്കാർ ആശുപത്രി വിട്ടു പോവുകയോ, ലഹരി വിമുക്തനായശേഷം കേസിൽപ്പെടുകയോ ചെയ്തതാൽ ഇയാള്‍ക്കെതിരായ നടപടി തുടരാനും എകൈസ്സ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം