മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ്...

ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 

നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്. എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർ വി ജെ റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. എക്സൈസ് അസി. ഇൻസ്പെക്ടർ എന്മ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിൻ, സിവിൽ ഓഫീസർമാരായ ബി. എം. ബിയാസ്, കെ. എച്ച്. ഹരീഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു. 

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി നാട്ടുകാരനായ യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

Read More : ആകാശത്ത് നി​ഗൂഢമായി തിളങ്ങുന്ന പിങ്ക് നിറം, ലോകാവസാനമെന്ന് പ്രദേശവാസികൾ, ഉറവിടം കഞ്ചാവ് ഫാം

ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് ഇയാളെന്നും അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും കഞ്ചാവ് വില്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ് പറഞ്ഞു. 

പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ എസ്, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പി ധനേഷ്, എസ് കണ്ണന്‍, സി അരുണ്‍ രാജ്, ഡ്രൈവര്‍ എം പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.