വോട്ടെണ്ണല്‍ ദിനത്തില്‍ ഉപയോഗിക്കാന്‍ വാറ്റ്; എക്‌സൈസ് വാഷ് പിടികൂടി

By Web TeamFirst Published Dec 13, 2020, 4:47 PM IST
Highlights

വോട്ടെണ്ണല്‍ ദിനത്തില്‍ വില്‍ക്കുന്നതിനായി ചാരായം തയ്യാറാക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കരുതുന്നു. 200 ലിറ്റര്‍ കോടയാണ് കണ്ടെത്തി നശിപ്പിച്ചത്.
 

ഇടുക്കി: വോട്ടെണ്ണല്‍ ദിനത്തില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയെന്ന് കരുതുന്ന വാഷ് കണ്ടെത്തി നശിപ്പിച്ചു. രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ നിന്നുമാണ് വാഷ് കണ്ടെത്തിയത്. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ബാലന്‍പിള്ള സിറ്റി -ചക്കക്കാനം  സ്വദേശിയായ രമേശിന്റെ പുരയിടത്തില്‍ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. 

വോട്ടെണ്ണല്‍ ദിനത്തില്‍ വില്‍ക്കുന്നതിനായി ചാരായം തയ്യാറാക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കരുതുന്നു. 200 ലിറ്റര്‍ കോടയാണ് കണ്ടെത്തി നശിപ്പിച്ചത്. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍ പി ബി രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം പി പ്രമോദ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ ഷനേജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. നൗഷാദ് , ഇ സി ജോജി, എം എസ് അരുണ്‍, അരുണ്‍ രാജ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
 

click me!